Advertisment

ഒ.ടി.ടി റിലീസിനൊരുങ്ങി ലോകേഷ് കനകരാജ്-വിജയ് ടീമിന്റെ ലിയോ

ചിത്രം ഈ മാസം 24-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്കുമുന്നിലെത്തുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യാ സൗത്ത് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. തിയേറ്ററുകളിൽ റിലീസായി ഒരു മാസം പിന്നിടുന്ന വേളയിലാണ് നിർണായ പ്രഖ്യാപനമുണ്ടായത്.

author-image
മൂവി ഡസ്ക്
New Update
,kjhgfdsdfghjkl;lkjhgfdsdfghjk

ഒ.ടി.ടി റിലീസിനൊരുങ്ങി ലോകേഷ് കനകരാജ്-വിജയ് ടീമിന്റെ ലിയോ. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 24-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്കുമുന്നിലെത്തുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യാ സൗത്ത് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. തിയേറ്ററുകളിൽ റിലീസായി ഒരു മാസം പിന്നിടുന്ന വേളയിലാണ് നിർണായ പ്രഖ്യാപനമുണ്ടായത്.

Advertisment

അണ്ണൻ വരാര് വഴി വിട് എന്ന തലക്കെട്ടോടെയാണ് നെറ്റ്ഫ്ലിക്സ് ലിയോയുടെ ഒ.ടി.ടി റിലീസ് തീയതി പുറത്തുവിട്ടത്. ഈ മാസം 24-ന് ചിത്രം ഇന്ത്യയിലെ പ്രേക്ഷകർക്ക് നെറ്റ്ഫ്ലിക്സിലൂടെ കാണാം. 28-ാം തീയതി മുതൽ ചിത്രത്തിന്റെ തമിഴ് പതിപ്പിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളും ആ​ഗോളതലത്തിൽ ലഭ്യമാവും.

മാസ്റ്ററിനുശേഷം ലോകേഷും വിജയ് യും ഒരുമിച്ച ചിത്രമാണ് ലിയോ. സംവിധായകനൊപ്പം രത്നകുമാർ, ധീരജ് വൈത്തി എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. 600 കോടിയാണ് ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ. വിജയ് യുടെയേും ലോകേഷ് കന​ഗരാജിന്റെയും കരിയറിൽ ഏറ്റവും കൂടുതൽ തിയേറ്റർ കളക്ഷൻ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു.

ലോകേഷ് കന​ഗരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള വിജയ് യുടെ പ്രവേശനം കൂടിയാണ് ലിയോ. മലയാളി താരം മാത്യു തോമസ്, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തിയത്. അനിരുദ്ധ് സം​ഗീത സംവിധാനവും അൻബറിവ് സംഘട്ടന സംവിധാനവും നിർവഹിച്ചു.സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിച്ചത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.

 

 

 

 

 

leo-movie-set-to-ott-release-through-netflix
Advertisment