/sathyam/media/media_files/Cg7YMIzTtyohmkR2rKtX.jpeg)
മദ്യനിരോധന സമിതിക്കെതിരെയുള്ള പോലീസ് നടപടി കാടത്തം കഴിഞ്ഞ ഒരു വർഷമായി മലപ്പുറം കലക്ടറേറ്റിനു മുമ്പിൽ നടന്നുവരുന്ന മദ്യനിരോധന സമിതിയുടെ സമരപ്പന്തൽ കഴിഞ്ഞദിവസം കാലവർഷത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ആ പന്തൽ പുനസ്ഥാപിക്കാനുള്ള മദ്യനിരോധന സമിതിയുടെ പ്രവർത്തകരുടെ ശ്രമത്തെ യാതൊരു കാരണവും കൂടാതെ ജില്ല ഭരണകൂടവും പോലീസും തടഞ്ഞിരിക്കുകയാണ്.
ജനാധിപത്യവിരുദ്ധമായ പോലീസിന്റെ ഈ നടപടിയിൽ മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.തങ്ങൾ അധികാരത്തിൽ വന്നാൽ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറച്ചു കൊണ്ടു വരുമെന്നും പുതുതായി ഒരു ബാറും സംസ്ഥാനത്ത് അനുവദിക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കണമെന്നും പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും ഉണ്ടായിരുന്ന പ്രാദേശിക മദ്യനിരോധനാധികാരം പുനസ്ഥാപിക്കണമെന്നും സ്കൂൾ പാഠപുസ്തകങ്ങളിൽ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കെടുതികളെ കുറിച്ച് ബോധ്യപ്പെടുത്തി വരും തലമുറകളെ എങ്കിലും രക്ഷിക്കാനുള്ളതിന്റെ ഭാഗമായി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2023 ആഗസ്റ്റ് 14ന് മലപ്പുറം കലക്ടറേറ്റിനു മുമ്പിൽ ആരംഭിച്ച നിരാഹാര സത്യാഗ്രഹം ഒരുവർഷം പൂർത്തിയാകുന്ന ആഗസ്റ്റ് 14ന് സംസ്ഥാന സമര സമ്മേളനം സമരപ്പന്തൽ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടി പരാജയപ്പെടുത്തുന്നതിനാണ് ജില്ലാ ഭരണകൂടവും പോലീസും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് എ.കെ.സുൽത്താൻ അധ്യക്ഷൻ വഹിച്ചു. ജില്ലാ സെക്രട്ടറി എം അഖിലേഷ് കുമാർ, മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ റെയ്മണ്ട് ആന്റണി, ജില്ലാ ഭാരവാഹികളായ മാണി പറമ്പത്ത് അഗളി, കെ.അബൂബക്കർ പറക്കുന്നം,എം. അബ്ദുൽ ബുധൂസ് വടക്കഞ്ചേരി,പി ബി ശ്രീനാഥ് കടമ്പഴിപ്പുറം, എം രാമകൃഷ്ണൻ മാസ്റ്റർ തച്ചമ്പാറ, കെ രാമകൃഷ്ണൻ അകത്തേത്തറ, ശശി കല്ലേപ്പുള്ളി, എം രാമകൃഷ്ണൻ മുണ്ടൂർ എസ് ശശീന്ദ്രൻ നായർ, കെ സുരേന്ദ്രൻ, എസ് സഹബുദ്ദീൻ കെ അബ്ദുൽ ഖാദർ, എസ് സുരേന്ദ്രൻ എസ്. സെറീന, കെ സലീന എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us