ലിവർ സിറോസിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

അടിവയറ്റിലെ വീക്കം, അസ്വസ്ഥത, വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധന തുടങ്ങിയവയൊക്കെ ലിവർ സിറോസിസ് മൂലമുണ്ടാകാം. പ്രത്യേകിച്ച് വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് ഒരു സൂചനയാകാം. 

New Update
rtyuiuytrewertyuio

കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധയും സിറോസിസിനും കാരണമാകും. 

Advertisment

കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും വെരിക്കസ് വെയിനും ലിവർ സിറോസിസ് മൂലവും ഉണ്ടാകാം. ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്‍റെ ലക്ഷണമാകാം. ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. അമിത ക്ഷീണവും തളർച്ചയും തോന്നുന്നതും, വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കരളിന്റെ പ്രവർത്തനം തകരാറിലായതിന്‍റെ സൂചനയാകാം. 

ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറമാണ് ലിവർ സിറോസിസിന്‍റെ ഒരു പ്രധാന ലക്ഷണം. അടിവയറ്റിലെ വീക്കം, അസ്വസ്ഥത, വയറിന്‍റെ വലുപ്പത്തിൽ പ്രകടമായ വർധന തുടങ്ങിയവയൊക്കെ ലിവർ സിറോസിസ് മൂലമുണ്ടാകാം. പ്രത്യേകിച്ച് വയറിന്‍റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് ഒരു സൂചനയാകാം. 

Advertisment