/sathyam/media/media_files/sCz1DKe43QyPuqoT2x1S.jpg)
തിരുവനന്തപുരം: ആർ.എസ്. ശശികുമാറിന്റെ ഹർജിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗക്കേസ് ലോകായുക്ത ഫുൾബെഞ്ച് ആഗസ്റ്റ് ഏഴിന് വീണ്ടും പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ ഉൽ-റഷീദ്, ജസ്റ്റിസ് ബാബു മാത്യു ജോസഫ് എന്നിവരടങ്ങുന്ന ഫുൾബെഞ്ചാണ് ഇന്നലെ ഹർജി പരിഗണിച്ചത്.
കേസിന്റെ സാധുത സംബന്ധിച്ച് ഫുൾബെഞ്ച് വീണ്ടും വാദംകേൾക്കുന്നതിനെതിരേ ആർ.എസ്.ശശികുമാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 18ന് വാദം കേൾക്കാനിരിക്കെ ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോയി.
അതിനാലും ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ ഹർജിക്കാരന്റെ അഭിഭാഷകന് പങ്കെടുക്കേണ്ടതിനാലും കേസ് മാറ്രിവയ്ക്കണമെന്ന് ഹർജിക്കാരൻ ലോകായുക്തയിൽ അപേക്ഷിച്ചിരുന്നു. തങ്ങളുടെ തലയിൽ നിന്ന് ഈ കേസ് മാറ്റിത്തന്നാൽ മതിയെന്നും കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് തങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us