ചീത്ത കൊളസ്ട്രോള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില പാനീയങ്ങളെ പരിചയപ്പെടാം...

ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം, പ്രമേഹം എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള വഴി കൂടിയാണ് ഉയര്‍ന്ന കൊളസ്ട്രോള്‍.

New Update
,gfdfghjkl;

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം, പ്രമേഹം എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള വഴി കൂടിയാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ആദ്യം ഭക്ഷണകാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്.

Advertisment

ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഓറഞ്ച് ജ്യൂസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

ഇളംചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇവ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

തക്കാളി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. സോയ മില്‍ക്ക് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  സോയ മില്‍ക്ക് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

low-calorie-drinks-for-reducing-high-cholesterol
Advertisment