പലപ്പോഴും അരിയാഹാരം അമിതമായി കഴിക്കുന്നത് കൊണ്ടാണ് വണ്ണം കൂടുന്നതും അടിവയറ്റില്‍ കൊഴുപ്പടിയുന്നതും. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു നേരം മാത്രമേ ചോറ് കഴിക്കാന്‍ പാടുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ മുട്ടയില്‍ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ചീരയില്‍ ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.
കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഇവ പ്രമേഹ നിയന്ത്രണത്തിനും വണ്ണം കുറയ്ക്കാനും സഹായിക്കും. അവക്കാഡോ അഥവാ വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെക്കുടുതലുളളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. കലോറി കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ബാര്‍ലി. വിറ്റാമിന്‍ ബി, സിങ്ക്, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബാര്‍ലി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹക്കുന്നവര്‍ക്ക് നല്ലതാണ്.