ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെക്കുറിച്ച് അറിയാം..

ജങ്ക് ഫുഡ് പതിവായി കഴിക്കുന്ന ശീലവും പ്രൊസസ്ഡ് ഫുഡുമെല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

New Update
ertyuiiuytrewrtyui

 നമ്മളില്‍ പലരും കൊളസ്‌ട്രോള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതിനായി ആദ്യം ഭക്ഷണക്രമത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ജങ്ക് ഫുഡ് പതിവായി കഴിക്കുന്ന ശീലവും പ്രൊസസ്ഡ് ഫുഡുമെല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.   

Advertisment

ഇലക്കറികള്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഉച്ചയ്ക്ക് ചോറിനൊപ്പം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇവ വലിയ രീതിയില്‍ വലിയ ഗുണം ചെയ്യും.

ബ്രൊക്കോളിയും ഒരു സൂപ്പര്‍ഫുഡാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ഇത് ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. വെള്ളരിക്കയും ഡയറ്റില്‍ പതിവാക്കാം. കലോറി കുറവും വെള്ളം ധാരാളം അടങ്ങിയതുമായ വെള്ളരിക്ക കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

ബീറ്റ്‌റൂട്ടും ചോറിന്റെയൊപ്പം കഴിക്കാന്‍ നല്ലൊരു പച്ചക്കറിയാണ്. വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്സിഡന്റുകളും ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ക്യാരറ്റും ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനായി പതിവായി കഴിക്കാം.

ലൈക്കോപിനും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ തക്കാളിയും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. വെണ്ടക്കയും ചോറിനൊപ്പം കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

lower-cholesterol
Advertisment