ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടിയാല്‍ അത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കും.
അതിനാല്‍ തക്കാളി ജ്യൂസ് രാവിലെ കുടിക്കുന്നത് നല്ലതാണ്. കൂടാതെ ഇവയില്‍ ഫൈബറും പൊട്ടാസ്യവും മറ്റ് വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. ഫൈബര്‍ അടങ്ങിയ ചീര ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ബീറ്റ്റൂട്ടിലും ക്യാരറ്റിലും ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.