തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

author-image
മൂവി ഡസ്ക്
New Update
rtyiiuytrertyuio

തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ പ്രേക്ഷകര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം കേരളത്തിന് പുറത്തും ഗള്‍ഫിലും ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒക്ടോബര്‍ 31-നു ദീപാവലിക്കാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. തമിഴിലും തെലുങ്കിലും ദുബായിലും ഗംഭീര ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 30 വൈകുന്നേരം 6 മണി മുതല്‍ നൂറിലധികം പ്രീമിയര്‍ ഷോകളാണ് ലക്കി ഭാസ്‌കറിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. കൊച്ചി, ദുബായ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ ഇവന്റുകള്‍ക്ക് വമ്പന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ലക്കി ഭാസ്‌കര്‍ 400-ലധികം ദിവസത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രമാണ്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ലക്കി ഭാസ്‌കര്‍. ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജി വി പ്രകാശ് കുമാര്‍, എഡിറ്റിങ്: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍: ബംഗ്ലാന്‍, പിആര്‍ഒ: ശബരി.

Advertisment