'ലക്കി ഭാസ്കർ'ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 31-ന് ദീപാവലിക്കാണ്. ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

author-image
മൂവി ഡസ്ക്
Updated On
New Update
ertyuiuytwertyui

ലക്കി ഭാസ്കറിന്റെ ട്രൈലെർ യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ്ങിൽ ഒന്നാമത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലർ, 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ട്ടിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ട്രൈലെർ, നാല് ഭാഷകളിൽ നിന്നുമായി 25 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം യൂട്യൂബിൽ നേടിയത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 31-ന് ദീപാവലിക്കാണ്. ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

Advertisment

സസ്‌പെൻസും ത്രില്ലും ഡ്രാമയും കൊണ്ട് യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ച ഇതിന്റെ ട്രൈലെർ, ഭാസ്കർ കുമാർ എന്ന ദുൽഖർ കഥാപാത്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു. നായികാ വേഷം ചെയ്യുന്ന മീനാക്ഷി ചൗധരിയുമൊത്തുള്ള ദുൽഖറിന്റെ രംഗങ്ങളും ട്രൈലറിന്റെ ഹൈലൈറ്റാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തും. ഛായാഗ്രഹണം- നിമിഷ് രവി, സംഗീത സംവിധാനം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, കലാസംവിധാനം- ബംഗ്ലാൻ, പിആർഒ- ശബരി.

Advertisment