Advertisment

മഹാറാണിയുടെ ക്യാരക്ട്ടർ പ്രോമോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

നവംബര്‍ 24ന് മഹാറാണി തീയറ്ററുകളിലെത്തുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.  

author-image
മൂവി ഡസ്ക്
Nov 19, 2023 09:16 IST
New Update
uhygtfrdesdtrfgyuhjikl

പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്ട്ടർ പ്രോമോ പുറത്തിറങ്ങി. നിഷാ സാരം​ഗ് അവതരിപ്പിക്കുന്ന മം​ഗളം എന്ന കഥാപാത്രത്തിന്റെ പ്രമോയാണിത്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് മംഗളമെന്നും, നിഷ സാരംഗിന്റെ വേറിട്ട  കഥാപാത്രമായിരിക്കും ഇതെന്നും ക്യാരക്ട്ടർ പ്രോമോ സൂചന നൽകുന്നുണ്ട്. 

നവംബര്‍ 24ന് മഹാറാണി തീയറ്ററുകളിലെത്തുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.  'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയ  മുന്‍നിര താരങ്ങളും മറ്റനേകം അഭിനേതാക്കളും ചിത്രത്തിൽ മറ്റു വേഷങ്ങളിലെത്തുന്നു.  

#maharani-movie-nisha-sarang-character-teaser
Advertisment