കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവും ഇന്ത്യയിലെ പ്രമുഖ എന്ബിഎഫ്സികളിലൊന്നുമായ മഹീന്ദ്ര ഫിനാന്സ് ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും വലിയ വായ്പാ ദാതാവും ഡാറ്റാ ടെക്ക് എന്ബിഎഫ്സിയുമായ യു ഗ്രോ കാപിറ്റല്‍ ലിമിറ്റഡുമായി സഹകരിക്കുന്നു.
സഹകരണത്തിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) വസ്തുവിന്‍റെ ഈടില്‍ സുരക്ഷിതവും താങ്ങാവുന്നതുമായ വായ്പകള്‍ ലഭ്യമാക്കി ബിസിനസ് മെച്ചപ്പെടുത്താന്‍ സഹായിക്കും.
മഹീന്ദ്ര ഫിനാന്സും യു ഗ്രോ ക്യാപിറ്റലും തങ്ങളുടെ ഡാറ്റാ അനലിറ്റിക്സ്, വിതരണ ശൃംഖല, സാന്നിധ്യം എന്നിവ പ്രയോജനപ്പെടുത്തുന്ന ഒരു സഹകരണ പങ്കാളിത്ത ഘടനയ്ക്ക് കീഴില്‍ തങ്ങളുടെ ശക്തികളെ സംയോജിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. എംഎസ്എംഇ ബിസിനസുകള്ക്ക് മഹീന്ദ്ര ഫിനാന്സിന്റെ ബ്രാന്ഡ് ഇക്വിറ്റി പ്രയോജനപ്പെടുത്താനും, ഉപഭോക്താക്കള്‍ക്ക് വായ്പ സാധ്യമാക്കാനും കഴിയും, അങ്ങനെ സമയബന്ധിതമായ സാമ്പത്തിക സഹായം തേടുന്ന എംഎസ്എംഇകളെ നല്ല രീതിയില്‍ സഹായിക്കാന്‍ കഴിയും
യു ഗ്രോ കാപിറ്റലുമായുള്ള സഹകരണം ഇന്ത്യയിലെ എംഎസ്എംഇകളുടെ വളര്ച്ചയ്ക്ക് വേഗം കൂട്ടുമെന്നും മേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്കാന്‍ ശ്രമിക്കുമെന്നും മഹീന്ദ്ര ഫിനാന്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ റോള്‍ റെബെല്ലോ പറഞ്ഞു.