Advertisment

മൈലേജ് ഗ്യാരന്റിയുമായി മഹീന്ദ്ര ട്രക്കുകള്‍

പുതിയ മാനദണ്ഡങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിന്റെ ലക്ഷ്യം.

New Update
ert6yu7iuytre

കോഴിക്കോട്: മഹീന്ദ്ര ഗ്രൂപ്പിന്റെ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) കമ്പനിയുടെ ബിഎസ്6 ഒബിഡി 2 ശ്രേണിയിലുള്ള എച്ച്‌സിവി, എല്‍സിവി, ഐസിവി ട്രക്കുകളുടെ ബ്ലാസോ എക്‌സ്, ഫ്യൂരിയോ, ഓപ്റ്റിമോ, ജയോ മോഡലുകള്‍ക്ക് മൈലേജ് ഗ്യാരന്റി പ്രഖ്യാപിച്ചു. കൂടുതല്‍ മൈലേജ് നേടൂ, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കൂ എന്ന ആശയത്തിലൂന്നി ഇന്ധന വില വര്‍ധനവും പുതിയ മാനദണ്ഡങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിന്റെ ലക്ഷ്യം.

Advertisment

ഉയര്‍ന്ന മൈലേജ് ഉറപ്പാക്കുന്നതിന് 7.2ലിറ്റര്‍ എംപവര്‍ എഞ്ചിന്‍, എംഡിഐ ടെക് എഞ്ചിന്‍, ഫ്യൂവല്‍ സ്മാര്‍ട്ട് ടെക്‌നോളജി, മൈല്‍ഡ് ഇജിആര്‍, അത്യാധുനിക ഐമാക്‌സ് ടെലിമാറ്റിക്‌സ് സൊല്യൂഷന്‍ തുടങ്ങിയ നിരവധി സാങ്കേതിക സവിശേഷതകള്‍ ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
മികച്ച ഹൈടെക് വൈദഗ്ധ്യം, ആഴത്തിലുള്ള ധാരണ, ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന നീക്കമാണ്. ട്രക്ക് ശ്രേണിയിലുടനീളമുള്ള ഗ്യാരന്റിയെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ പ്രസിഡന്റും എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് ബിസിനസ് സിഇയും മഹീന്ദ്ര ഗ്രൂപ്പിന്റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ വിനോദ് സഹായ് പറഞ്ഞു.

Advertisment