ഏഴു വർഷത്തെ ഇടവേള ; 'ഓപ്പറേഷന്‍ റാഹത്ത്' ചിത്രത്തിലൂടെ മേജര്‍ രവി വീണ്ടും സംവിധായകൻ ആകുന്നു

തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.

author-image
മൂവി ഡസ്ക്
New Update
ertyuiiuytretyuioprtyuiyt

സംവിധായകൻ മേജര്‍ രവി ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം സംവിധാനകൻ്റെ റോളിൽ തിരിച്ചെത്തുന്നു. 'ഓപ്പറേഷന്‍ റാഹത്ത്' എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധായകൻ ആകുന്നു. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്.

Advertisment

തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് എക്സിക്യൂട്ടീവ്: ബെന്നി തോമസ്‌, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്‌, മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ്‌ കടകം, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.

major-ravi-movie-operation-rahat-first-look-poster
Advertisment