/sathyam/media/media_files/ni7uOWnmjemRKmWWt2Hm.jpeg)
പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം നിർമാണത്തിനായുള്ള ബീമുകൾ വാർക്കുന്നത് ഉടൻ തുടങ്ങും. ഇതിന്റെ യന്ത്രസാമഗ്രികൾ ഒരുക്കൽ ഉൾപ്പെടെ അനുബന്ധ പ്രവൃത്തികൾ നടക്കുകയാണ്.നിലവിൽ കായലിൽ സ്ഥാപിച്ചിരിക്കുന്ന പൈൽ ക്യാപുകളിലെ ഉയർന്നു നിൽക്കുന്ന കമ്പികൾ വളച്ച് ബീമുകൾ സ്ഥാപിക്കാനുള്ള അലൈൻമെന്റ് എടുക്കലും തുടങ്ങിയിട്ടുണ്ട്.80 ബീമുകളാണ് വാർക്കാനുള്ളത്. മുഴുവനും മാക്കേക്കടവിൽ തന്നെ വാർക്കും.
ഓരോന്നും വാർത്ത ശേഷം യന്ത്രസാമഗ്രികളുടെ സഹായത്തോടെ പൈലുകൾക്കിടെ സ്ഥാപിക്കും. നേരത്തെ 8 നാവിഗേഷൻ ബീമുകൾ കായലിന്റെ നടുക്കായി സ്ഥാപിച്ചിരുന്നു. ദേശീയ ജലപാത പ്രദേശമായതിനാൽ വലിയ ജലവാഹനങ്ങൾക്കും കടന്നു പോകാനുള്ള സൗകര്യത്തിനാണു നാവിഗേഷൻ ബീം ചെയ്തിരിക്കുന്നത്.മാക്കേക്കടവിൽ കരയിൽ 4 പൈലുകൾ സ്ഥാപിക്കാനുള്ളത് ശനിയാഴ്ച പൂർത്തിയാക്കിയിരുന്നു. ഒരു മാസത്തിനു ശേഷമാണ് ഇതിന്റെ പൈൽ ക്യാപ് ഉൾപ്പെടെയുള്ളവ ചെയ്യുക. പാലത്തിന് ആകെ 100 പൈലുകളുള്ളത് എല്ലാം പൂർത്തിയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us