പൊന്നാനി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിൻസി അലോഷ്യസിനെ കെപിസിസി മെമ്പർ അഡ്വ. എ.എം രോഹിത് വീട്ടിൽ എത്തി അനുമോദിച്ചു.
രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്. വിൻസി ടൈറ്റിൽ റോളിലെത്തിയ ചിത്രമായിരുന്നു രേഖ. ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസിന്റെ തുടക്കം.
വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസി സിനിമാരംഗത്തേക്ക് വരുന്നത്. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകൾ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പദ്മിനി എന്ന സിനിമയാണ് വിൻസിയുടേതായി അവസാനം തിയേറ്ററിലെത്തിയത്.