ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/A43enoKzmetDLeqJHJiL.jpeg)
തിരുവനന്തപുരം: മലയാളം മിഷന്റെ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സിന്റെ ആദ്യ ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.15 ആണ് വിജയശതമാനം. മന്ത്രി സജി ചെറിയാനാണ് ഫലം പ്രഖ്യാപിച്ചത്.
Advertisment
ഗോവ, മുംബൈ, ബഹ്‌റൈൻ, തമിഴ്‌നാട്, ഡൽഹി, പുതുച്ചേരി സെന്ററുകളിലായി പരീക്ഷയെഴുതിയ 156 കുട്ടികളിൽ 150 പേർ വിജയിച്ചു. പരീക്ഷയിൽ 26 പേർ എ പ്ലസും 42 പേർ എ ഗ്രേഡും 38 പേർ ബി പ്ലസും നേടി. കൂടുതൽ പേർ പരീക്ഷയെഴുതിയത് തമിഴ്‌നാട്ടിലെ സെന്ററിലാണ്.
പ്രവാസികളായ കുട്ടികൾക്കുവേണ്ടി മലയാളം മിഷൻ നടത്തുന്ന ഭാഷാതുല്യത പരീക്ഷയാണ് നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സ്. എസ്.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയാണ് കോഴ്‌സിന്റെ അടിസ്ഥാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us