/sathyam/media/media_files/Ct06CMGjWNsIv6hrKIqV.jpeg)
ബിനോ അ​ഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബി​ഗ് ബെൻ എന്ന ചിത്രത്തിലെ ആദ്യ ​ഗാനം റിലീസ് ആയി. അഭിജിത്ത് അനിൽകുമാറും മരിയ മാത്യുവുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അനു മോഹനും അതിഥി രവിയും ​ഗാനരം​ഗത്തെ അർത്ഥപൂർണ്ണമാക്കുന്നു.
ഏറെക്കുറെ പൂർണ്ണമായും യു.കെയിൽ ചിത്രീകരിച്ചിരിക്കുന്ന ബി​ഗ് ബെൻ പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം സജാദ് കാക്കുവാണ്. യു.കെയിൽ നഴ്സായി ജോലിചെയ്യുന്ന ലൗലി എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. ഭർത്താവായ ജീൻ ആന്റണിയെ അനു മോഹൻ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോർട്ട്, മിയാ ജോർജ്, ചന്തുനാഥ്, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷാ സാരം​ഗ്, വിജയ് ബാബു, ഷെബിൻ ബെൻസൻ, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
നേരത്തെ റിലീസ് ചെയ്ത ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു.കെയുടെ മനോഹാരിതയും ചിത്രത്തിൽ നന്നായി ഒരുക്കിയിട്ടുണ്ട്.. യു.കെ മലയാളിയായ സംവിധായകൻ ബിനോ അ​ഗസ്റ്റിന്റെ അവിടെയുള്ള അനുഭവസമ്പത്തും സിനിമയുടെ ചിത്രീകരണത്തിൽ ഏറെ സഹായിച്ചു. പൂർണ്ണമായും അനോമോർഫിക്ക് ലെൻസുകളാണ് ബി​ഗ് ബെന്നിൽ ഉപയോ​ഗിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us