Advertisment

മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു

ഓസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. റിലീസ് സമയത്ത് ഓസ്‌ട്രേലിയയില്‍ മാത്രം അന്‍പതിലധിതം തിയേറ്ററുകളില്‍ എങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.

author-image
മൂവി ഡസ്ക്
New Update
lokjhygtfrdesawsedrfghjk

റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോഡുമായി മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. റിലീസ് സമയത്ത് ഓസ്‌ട്രേലിയയില്‍ മാത്രം അന്‍പതിലധിതം തിയേറ്ററുകളില്‍ എങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഫെബ്രുവരി പതിനഞ്ചിനാണ് ഭ്രമയുഗത്തിന്റെ ആഗോള റിലീസ്.

Advertisment

വമ്പൻ സിനിമകൾ പോലും പരമാവധി ആറോ ഏഴോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസിലാൻ്റിൽ ഇതിനോടകം പതിനേഴ് തിയേറ്ററുകൾ ചാർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞത് ന്യൂസിലാൻ്റിലെ സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്. ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകരിലേയ്ക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ ഫിലിംസ് ഇന്റർനാഷണൽ പറഞ്ഞു

ഓസ്‌ട്രേലിയയിലും ന്യൂസിലാൻ്റിലും മലയാളികൾ ഉള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസിലാൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു.

mammootty-bramayugam-theatre-list
Advertisment