അൽത്താഫ് സലിം - അനാർക്കലി ചിത്രം മന്ദാകിനിയിലെ 'ഉള്ളം തുടിക്കണ്' എന്ന പ്രണയഗാനം പുറത്തിറങ്ങി

അൽത്താഫ് സലീമിന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ഈ ഗാനത്തിൽ. പ്രണയപരവശനായ നായകനായി ഈ ഗാനത്തിൽ എത്തുന്ന അൽത്താഫിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്നതാണ് സമൂഹമാധ്യമങ്ങളിൽ പാട്ടിന് കിട്ടുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്.

author-image
മൂവി ഡസ്ക്
New Update
lkjhgertyuio

അൽത്താഫ് സലിം - അനാർക്കലി ചിത്രം മന്ദാകിനിയിലെ 'ഉള്ളം തുടിക്കണ്' എന്ന പ്രണയഗാനം പുറത്തിറങ്ങി. ബിബിൻ അശോക് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രമ്യത് രാമൻ ആണ് രചനയും ആലാപനവും. അൽത്താഫ് സലീമിന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ഈ ഗാനത്തിൽ. പ്രണയപരവശനായ നായകനായി ഈ ഗാനത്തിൽ എത്തുന്ന അൽത്താഫിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്നതാണ് സമൂഹമാധ്യമങ്ങളിൽ പാട്ടിന് കിട്ടുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്.

Advertisment

അതേസമയം നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്. ആദ്യം പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ട്രെൻഡിംഗില്‍ ആണ്. ഡബ്സി ആലപിച്ച 'വട്ടേപ്പം' സ്പോട്ടിഫൈയിൽ ഇലുമിനാന്റി ഗാനത്തെ പിന്തള്ളി ആദ്യ സ്ഥാനത്ത് ആണ്. ഒരു കല്യാണം ചുറ്റിപറ്റി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം  വിനോദ് ലീലയാണ്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. ബിബിൻ അശോക് ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

അനാർക്കലി മരക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനു നായർ, ചിത്രസംയോജനം ഷെറിൽ, കലാസംവിധാനം സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്, മീഡിയ കോഡിനേറ്റർ ശബരി, പിആർഒ എ എസ് ദിനേശ്.

mandakini-video-song
Advertisment