/sathyam/media/media_files/zrgmXEQkmdVPyYzGTiBr.jpeg)
കരിമ്പ :കേരളാ കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മണ്ണാർക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനവും അനുമോദന സദസ്സും നടത്തി. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം നീതിക്ക് നിരക്കാത്തതാണെന്ന് സമ്മേളനത്തിൽ പ്രസംഗിച്ചവർ വിലയിരുത്തി.
സർക്കാരിന്റെ പല പദ്ധതി നടത്തിപ്പിന്റേയും ചെലവ് സംഘങ്ങൾ വഹിക്കണം സ്ഥാപനത്തിന് നഷ്ടം വന്നാൽ അതിന്റെ ബാദ്ധ്യത ഭരണ സമിതിക്കും ജീവനക്കാർക്കും ആണെന്ന രീതി ശരിയല്ല. സംഘങ്ങളിലെ റിസർവ് ഫണ്ട് പോലും സർക്കാരിലേക്ക് വക മാറ്റാൻ പുനരുദ്ധാരണ നിധി നടപ്പിലാക്കാൻ നിയമമായി.സംഘത്തിന് നഷ്ടം വന്നാൽ പ്രയോജനപ്പെടുത്താനുള്ള കരുതൽ ധനം ഈ രീതിയിൽ സർക്കാരിലേക്ക് മാറ്റുന്നത് പ്രതിഷേധാർഹമാണ്.
സംഘങ്ങളേയും ജീവനക്കാരേയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കെപിസിസി സെക്രട്ടറി പി.ഹരിഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി.സാബു മുഖ്യ പ്രഭാഷണം നടത്തി. മൂന്ന് പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച തച്ചമ്പാറ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും,കെ സി ഇ എഫ് ജില്ലാ കൗൺസിൽ അംഗവുമായ എം.ജയകുമാറിനുള്ള ഉപഹാര സമർപ്പണം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മുഹമ്മദ് മുസ്തഫ നിർവ്വഹിച്ചു.
എസ്.എസ്.എൽ സി.പ്ലസ് ടു, ഡിഗ്രി,എൽ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാർ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി സി.മോഹനൻ , കല്ലടിക്കോട് ബാങ്ക് പ്രസിഡന്റ് യൂസഫ് പാലക്കൽ,കരിമ്പ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് നൗഷാദ് സി.എം,സംസ്ഥാന കമ്മിറ്റി അംഗം ജോൺസൺ, ജില്ലാ ട്രഷറർ കെ.പി.കെ.സുരേഷ് കുമാർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ.മുരളീധരൻ ,ടി.കുമാരൻ,കെ.സി.സുഗേഷ്, ബിനോയ്ജോസഫ്,എം.ജയകുമാർ,പി.കമലം,സാന്റി സാബു ,ഇ.ബി.രാജേഷ്, കിരൺ തുടങ്ങിയവർ സംസാരിച്ചു.താലൂക്ക് സെക്രട്ടറി രാജേഷ് പി മാത്യു സ്വാഗതവും താലൂക്ക് ട്രഷറർ എൻ. ദിലീപ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us