ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ മൂന്നാർ ഷൂട്ട്‌ പൂർത്തിയാക്കി ഇനി കൊച്ചിയിൽ

ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും  നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്ന ആക്ഷൻ ചിത്രം മാർക്കോ ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്നത്.  

author-image
മൂവി ഡസ്ക്
Updated On
New Update
r678909876545678

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർക്കോയുടെ മൂന്നാർ ഷൂട്ട്‌ പൂർത്തിയാക്കി ഇനി കൊച്ചിയിൽ. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും  നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്ന ആക്ഷൻ ചിത്രം മാർക്കോ ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്നത്.  

Advertisment

കെജിഎഫ് എന്ന ചിത്രത്തിലെ സംഗീത സംവിധായകനെന്ന നിലയ്ക്ക് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കിയ രവി ബസ്രൂർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും "മാർക്കോ" ക്കുണ്ട്. ഒരു അദ്ദേഹം ഒരു പക്കാ കൊമേർഷ്യൻ മലയാളം സിനിമയുടെ ഭാഗം കൂടിയാവുകയാണ്.  

കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ്. എന്നീ മുൻനിര സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ കൈകാര്യത്തിലൊരുങ്ങുന്ന 8 ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്.  ഒരു സ്റ്റൈലിഷ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ഉൾകൊണ്ട് അണിയറയിൽ ഒരുങ്ങുന്ന "മാർക്കോ"മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസ്സിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എന്‍റര്‍ടെയ്മെന്‍റ് ആയിരിക്കും. 

ചിത്രത്തിൽ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നായിക ബോളിവുഡിൽ ജിന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്,
കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ,, മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

marco-completed-the-third-schedule
Advertisment