പൊതു പ്രാഥമിക പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാക്കാന്‍ പിഎസ്‌സി യോ​ഗത്തിൽ തീരുമാനം

തസ്തികകളുടെ അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും മാര്‍ക്ക് ചേര്‍ക്കുക. റാങ്ക് ലിസ്റ്റ് വന്ന ശേഷം മാര്‍ക്ക് ഉള്‍പ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളത്

author-image
admin
New Update
kerala

തിരുവനന്തപുരം:പൊതു പ്രാഥമിക പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് പ്രൊഫൈലില്‍ ലഭ്യമാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. തസ്തികകളുടെ അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും മാര്‍ക്ക് ചേര്‍ക്കുക. റാങ്ക് ലിസ്റ്റ് വന്ന ശേഷം മാര്‍ക്ക് ഉള്‍പ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളത്.

Advertisment

പൊതു പ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ മാര്‍ക്ക് അറിയാന്‍ കാത്തുനില്‍ക്കേണ്ടതില്ല. വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ റിപ്പോര്‍ട്ടിലെ ഓരോ ഘട്ടത്തിനുമുള്ള ഫാക്ടര്‍ പരിശോധിച്ചാല്‍ മാര്‍ക്ക് അറിയാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ബിരുദതല പൊതു പ്രാഥമിക പരീക്ഷ എഴുതിയവര്‍ക്ക് മാര്‍ക്ക് 27 മുതല്‍ ലഭ്യമാകും.

psc
Advertisment