Advertisment

മർകസ് ദൗറത്തുൽ ഖുർആൻ സമാപിച്ചു

വിശുദ്ധ ഖുർആൻ പാരായണവും അല്ലാഹുവിനെ ഓർക്കുന്നതും ഹൃദയം ശുദ്ധീകരിക്കുമെന്നും മനസ്സിന് ശാന്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

New Update
r56tyuiuytrtyui

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം സമാപിച്ചു. മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. വിശുദ്ധ ഖുർആൻ പാരായണവും അല്ലാഹുവിനെ ഓർക്കുന്നതും ഹൃദയം ശുദ്ധീകരിക്കുമെന്നും മനസ്സിന് ശാന്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ്‌ ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച്‌ പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. 

ചടങ്ങിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി വെണ്ണക്കോട് ഉദ്‌ബോധനം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ആത്മീയ സംഗമത്തിന് നേതൃത്വം നൽകി. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, ത്വാഹിർ സഖാഫി മഞ്ചേരി, പി സി അബ്ദുല്ല ഫൈസി, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ബശീർ സഖാഫി കൈപ്രം, ഉമറലി സഖാഫി എടപ്പുലം, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, നൗശാദ് സഖാഫി കൂരാറ, ഹാഫിള് സൈനുൽ ആബിദ് സഖാഫി, അബ്ദുൽ കരീം ഫൈസി, അബ്ദുലത്തീഫ് സഖാഫി, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു. 

Advertisment