Advertisment

റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലി

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മാനവിക സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും സർവകാലികവുമായ നബി സന്ദേശങ്ങൾ വിളംബരം ചെയ്യാനും പ്രാവർത്തികമാക്കാനും ഏവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

New Update
r56ukjhtr5678

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ ജന്മമാസമായ റബീഉൽ അവ്വലിനെ വരവേറ്റ് മർകസിൽ വിളംബര റാലിയും സന്ദേശ പ്രഘോഷവും നടത്തി. പ്രവാചക പ്രകീർത്തനങ്ങൾ ആലപിച്ചും ദഫ് മുട്ടിയും നബിവചനങ്ങൾ പങ്കുവെക്കുന്ന പ്ലക്കാഡുകൾ ഉയർത്തിയും നടന്ന റാലിയിൽ വിദ്യാർഥികളും ജീവനക്കാരുമായി ആയിരത്തോളം പേർ അണിനിരന്നു. റാലിക്ക് ശേഷം മീലാദ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മർകസ് അങ്കണത്തിൽ പതാകയുയർത്തലിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മാനവിക സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും സർവകാലികവുമായ നബി സന്ദേശങ്ങൾ വിളംബരം ചെയ്യാനും പ്രാവർത്തികമാക്കാനും ഏവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.



പരിപാടികളിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മജീദ് കക്കാട്, അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്രം, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ഉമറലി സഖാഫി എടപ്പുലം, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ കരീം ഫൈസി, അബ്ദുലത്തീഫ് സഖാഫി, അഡ്വ. മുസ്തഫ സഖാഫി, അക്ബർ ബാദുഷ സഖാഫി, ഉനൈസ്  മുഹമ്മദ്, ഷമീം കെ കെ സംബന്ധിച്ചു.

Advertisment