'മത്ത്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു

കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൾ ജലീൽ നിർമിക്കുന്ന ഈ ചിത്രത്തിൽ അശ്വിൻ, ഫൈസൽ, സൽമാൻ, യാര, ജെസ്‍ലിന്‍, തൻവി, അപർണ, ജീവ, അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.

author-image
മൂവി ഡസ്ക്
New Update
wertyuioiuytrewrtyu

ടിനി ടോം, സന്തോഷ് കീഴാറ്റൂർ, ഐഷ് വിക, ഹരിഗോവിന്ദ് സഞ്ജയ്, ബാബു അന്നൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൾ ജലീൽ നിർമിക്കുന്ന ഈ ചിത്രത്തിൽ അശ്വിൻ, ഫൈസൽ, സൽമാൻ, യാര, ജെസ്‍ലിന്‍, തൻവി, അപർണ, ജീവ, അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.

Advertisment

സിബി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അജി മുത്തത്തി, ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ ബക്കളം, റൈഷ് മർലിൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ മെന്റോസ് ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, പ്രൊജക്ട്  ഡിസൈനർ അജി മുത്തത്തി, പ്രൊഡക്ഷൻ കോ ഓഡിനേറ്റർ പ്രശോഭ് പയ്യന്നൂർ, കല ത്യാഗു തവനൂർ, മേക്കപ്പ് അർഷാദ് വർക്കല, വസ്ത്രാലങ്കാരം കുക്കു ജീവൻ, സ്റ്റിൽസ് ഇക്കുട്ട്സ് രഘു, പരസ്യകല അതുൽ കോൽഡ്ബ്രിവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനോജ് കുമാർ സി എസ്, അസോസിയേറ്റ് ഡയറക്ടർ രതീഷ് കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ രാഹുൽ, അജേഷ്, ഡിഐ ലിജു പ്രഭാകർ, റീ റിക്കോർഡിംഗ് മണികണ്ഠൻ അയ്യപ്പ, വിഎഫ്എകസ് ബേബി തോമസ്, ആക്ഷൻ അഷറഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ രാജേഷ്, സൗണ്ട് മിക്സിംഗ് ഗണേഷ് മാരാർ,
ഫിനാൻസ് കൺട്രോളർ ശ്രീജിത്ത് പൊങ്ങാടൻ, പി ആർ ഒ- എ എസ് ദിനേശ്.

mathu-malayalam-movie
Advertisment