New Update
/sathyam/media/media_files/6CPUqnkA73CBzDAt7VSe.jpg)
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) സംഘടിപ്പിച്ച 'മീം' കവിയരങ്ങ് ആറാമത് എഡിഷന്‍ സമാപിച്ചു. പ്രവാചകരെ പ്രമേയമാക്കി കവികളും കവിയത്രികളും അടക്കം നൂറുപേര്‍ സ്വയം രചിച്ച കവിതകളാണ് 'മീം' കവിയരങ്ങില്‍ അവതരിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം നോളേജ് സിറ്റി എം ഡി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
Advertisment
കവിയരങ്ങിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 'അലിഫ് മീം അവാര്‍ഡ്' പി.കെ ഗോപിക്ക് സമ്മാനിച്ചു. പ്രവാചകരെ കുറിച്ച് അദ്ദേഹം രചിച്ച 'ദയ' എന്ന കവിതക്കാണ് ഇത്തവണത്തെ അവാര്‍ഡ് ലഭിച്ചത്. മീമില്‍ അവതരിപ്പിക്കുന്ന കവിതകളില്‍ ഏറ്റവും മികച്ച കവിതയ്ക്ക് മീം ജൂനിയര്‍ അവാര്‍ഡും സമ്മാനിച്ചു. മണ്ണാര്‍ക്കാട് കല്ലടി കോളജി വിദ്യാര്‍ഥിയായ യുവകവി ഹാശിം ഷാജഹാനാണ് മീം ജൂനിയര്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. വീരാന്‍കുട്ടി, എസ്. ജോസഫ്, സുകുമാരന്‍ ചാലിഗദ്ധ തുടങ്ങി മുപ്പത്തിലധികം അതിഥികളാണ് കവിയരങ്ങില്‍ പങ്കെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us