'മെയ്യഴകന്‍' ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പോറേന്‍ നാ പോറേന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഉമാദേവിയാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. വിജയ്നരൈനും കമല്‍ ഹാസനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

author-image
മൂവി ഡസ്ക്
New Update
sertyukjhgrtyuiop

സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മെയ്യഴകന്‍ എന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. പോറേന്‍ നാ പോറേന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഉമാദേവിയാണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. വിജയ്നരൈനും കമല്‍ ഹാസനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

Advertisment

96 എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ സി പ്രേംകുമാറിന്‍റെ കരിയറിലെ രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ അരുണ്‍മൊഴി വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രമാണ് ഇത്. 

2ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മഹേന്ദിരന്‍ ജയരാജു, എഡിറ്റിംഗ് ആര്‍ ഗോവിന്ദരാജ്, കലാസംവിധാനം അയ്യപ്പന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ശുഭശ്രീ കാര്‍ത്തിക് വിജയ്, സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദര പാണ്ഡ്യന്‍, ട്രെയ്‍ലര്‍ എഡിറ്റ് എസ് കാര്‍ത്തിക്. 

Advertisment