/sathyam/media/media_files/M4qxlR2GEpRmJ1mZTCmk.jpeg)
ലോകത്തെ ഏറ്റവും പ്രമുഖ എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റാ എഐ ഇനി ഇന്ത്യയില്‍. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, മെസ്സഞ്ചർ, ഇന്‍സ്റ്റാഗ്രാം എന്നിവ വഴിയും അതോടൊപ്പം മെറ്റാ എഐയിലും ഇന്ത്യയില്‍ വന്നെത്തുകയായി. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3 കൊണ്ട് നിര്‍മ്മിച്ചതാണ് അത്. ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എ ഐ ഉപയോഗിക്കുവാന്‍ കഴിയും.
അതിലുപരി ഞങ്ങളുടെ ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം. ആപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ നിന്നും വിട്ടുപോകാതെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ മെറ്റാ.എഐ സന്ദര്‍ശിക്കുക.
ഒരു ഗണിതശാസ്ത്ര സമസ്യ പൂര്‍ത്തീകരിക്കുവാനുള്ള ഉപദേശം, ഒരു ഇ-മെയില്‍ കൂടുതല്‍ പ്രൊഫഷണലാക്കി മാറ്റുവാനുള്ള സഹായം എന്നിങ്ങനെ എന്ത് കാര്യത്തിലും ഇനി മെറ്റാ എ ഐ നിങ്ങളെ സഹായിക്കാനുണ്ടാകും. മെറ്റാ ലാമ3 കൊണ്ട് നിര്‍മ്മിച്ച മെറ്റാ എഐ ലോകത്തെ ഏറ്റവും പ്രമുഖ എഐ അസിസ്റ്റന്റുകളില്‍ ഒന്നാണെന്ന് മാത്രമല്ല, അത് നിലവില്‍ തന്നെ നിങ്ങളുടെ ഫോണില്‍ ഉണ്ട്. ഒരു ഡസനിലധികം രാജ്യങ്ങളില്‍ അത് ഫോണുകളിലൂടെ സൗജന്യമായി ലഭിച്ചു വരുന്നുണ്ട്. ഇനി അത് ഇന്ത്യയില്‍ ഇംഗ്ലീഷില്‍ വന്നെത്താന്‍ പോവുകയാണ്.
വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, മെസ്സഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയില്‍ കാര്യങ്ങള്‍ ചെയ്യുവാനും അറിവാര്‍ജ്ജിക്കുവാനും സൃഷ്ടിക്കുവാനും നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതായി തോന്നുന്ന കാര്യങ്ങളുമായി എപ്പോഴും ബന്ധപ്പെടുന്നതിനും ഇനി നിങ്ങള്‍ക്ക് അത് ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷത്തെ കണക്റ്റിലൂടെയാണ് ഞങ്ങള്‍ മെറ്റാ എഐ ആദ്യമായി പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതല്‍ ലാമ3 കൊണ്ട് നിര്‍മ്മിച്ച മെറ്റാ എഐയുടെ ഏറ്റവും പുതിയ പതിപ്പ് ലോകത്താകമാനമുള്ള ആളൂകള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ് ഞങ്ങള്‍.
സുഹൃത്തുക്കളോടൊപ്പം ഒരു രാത്രി ചെലവഴിക്കുവാന്‍ പദ്ധതി ഇടുന്നുണ്ടോ? എങ്കില്‍ അവരോടൊപ്പം ആ വേള ആസ്വാദ്യകാരമാക്കുവാൻ നിങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റിലൂടെ മികച്ച കാഴ്ച്ചയൊരുക്കുന്നതും വീഗന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്നതുമായ ഒരു റസ്‌റ്റോറന്റ് ശുപാര്‍ശ ചെയ്യുവാന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാം. ഒരു വാരാന്ത്യ ഒഴിവു വേള സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ ഒരു റോഡ് ട്രിപ്പില്‍ എവിടെയൊക്കെ നിര്‍ത്തണം എന്നുള്ള ആശയം മെറ്റാ എഐയോട് ചോദിക്കാവുന്നതാണ്. അതുപോലെ ഒരു ടെസ്റ്റിന് തയാറെടുക്കുകയാണോ? എങ്കില്‍ വെബ്ബില്‍ നിങ്ങള്‍ക്കായി മള്‍ട്ടിപ്പിള്‍ ചോയ്‌സുകള്‍ ഉള്ള ഒരു ടെസ്റ്റ് സൃഷ്ടിക്കുവാന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാം.
നിങ്ങളുടെ ആദ്യ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുകയാണോ? എങ്കില്‍ മെറ്റാ എഐയോട് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഗൃഹാലങ്കാരങ്ങളെ കുറിച്ച് “വിഭാവനം'' ചെയ്യാന്‍ ആവശ്യപ്പെടാം. അതിലൂടെ നിങ്ങള്‍ക്ക് എഐയിലൂടെ സൃഷ്ടിച്ച ചിത്രങ്ങള്‍ കണ്ട് നിങ്ങളുടെ ഫര്‍ണീച്ചര്‍ ഷോപ്പിങ്ങിനുള്ള പ്രചോദനം നേടാം. നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഫീഡുകളിലൂടെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും നിങ്ങള്‍ക്ക് മെറ്റാ എഐ ആക്‌സസ്സ് ചെയ്യാവുന്നതാണ്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഒരു പോസ്റ്റ് കാണാന്‍ ഇടയായോ? എങ്കില്‍ ആ പോസ്റ്റില്‍ നിന്നുതന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ മെറ്റാ എഐയോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം.
ഐസ്ലാന്‍ഡിലെ നോര്‍ത്തേണ്‍ ലൈറ്റ്‌സിന്റെ ഒരു ഫോട്ടോ നിങ്ങള്‍ കണ്ടെന്നിരിക്കട്ടെ, അപ്പോള്‍ നിങ്ങള്‍ക്ക് ഔറോറ ബോറിയാലിസ് കാണുവാന്‍ ഏറ്റവും മികച്ച സമയം ഒരു വര്‍ഷത്തില്‍ ഏതാണെന്ന് മെറ്റാ എ ഐയോട് ചോദിക്കാം. മെറ്റാ എഐയുമായി നേരിട്ട് അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് ചാറ്റില്‍ ഇടപഴകിക്കൊണ്ടിരിക്കുമ്പോള്‍ വേള്‍ഡ് ഇമാജിന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കാര്യങ്ങള്‍ സൃഷ്ടിച്ച് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാവുന്നതാണ്. ടെക്‌സ്റ്റില്‍ നിന്നും ഇമേജ് സൃഷ്ടിക്കുന്ന ഞങ്ങളുടെ കഴിവാണ് ഇമാജിന്‍. അത് നിങ്ങളുടെ ക്രിയാത്മകതക്ക് തിരികൊളുത്തുവാന്‍ സഹായിക്കും. നിങ്ങളുടെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന് കസ്റ്റമൈസ് ചെയ്ത രസകരമായ ഒരു ക്ഷണക്കത്ത് സൃഷ്ടിക്കാം. അല്ലെങ്കില്‍ രസകരമായ ചിത്രങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സൃഷ്ടിക്കാം.
ഇവിടെയൊന്നും നില്‍ക്കുന്നില്ല ഇതിന്റെ പ്രയോജനങ്ങള്‍. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു ചിത്രം കണ്ടെത്തിയോ? എങ്കില്‍ മെറ്റാ എഐയോട് അത് ആനിമേറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍ മെറ്റാ എഐയോട് പ്രോംറ്റ് മാറ്റുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നുകൊണ്ട് ആ ചിത്രത്തില്‍ ആവര്‍ത്തിച്ച് പലതും ചെയ്യാം. ഞങ്ങളുടെ ഏറ്റവും ശക്തമായ, വലിപ്പമുള്ള ഭാഷാ മോഡല്‍ സഹിതം വന്നെത്തുന്ന മെറ്റാ എഐ ഇപ്പോള്‍ മുന്‍പുള്ളതിനേക്കാള്‍ മികച്ചതായി മാറിയിരിക്കുന്നു. കൂടുതല്‍ ആളുകളിലേക്ക് ഞങ്ങളുടെ ഈ അടുത്ത തലമുറ അസിസ്റ്റന്റ് പങ്കുവയ്ക്കുന്നതില്‍ ആവേശഭരിതരാണ് ഞങ്ങള്‍. ആളുകളുടെ ജീവിതങ്ങള്‍ അത് എങ്ങനെ മാറ്റിമറിയ്ക്കുന്നു എന്ന് നോക്കി കാണുവാന്‍ ആകാംഷാഭരിതരാണ് ഞങ്ങള്‍.