/sathyam/media/media_files/JiiqQHmM8K4XYaffyFdc.jpeg)
വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് 'തങ്കലാന്‍'. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും പാ രഞ്ജിത്തുമായി ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാംകൊണ്ടും ചിത്രം വലിയ ചര്‍ച്ചയായിരുന്നു. സിനിമയിലെ ആദ്യ​ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.
ലിറിക്കൽ വീഡിയോയാണ് മിനിക്കി മിനിക്കി എന്ന ​ഗാനമെത്തിയത്. വിക്രം, പാർവതി തിരുവോത്ത് എന്നിവരാണ് ​ഗാനരം​ഗത്തിലെ പ്രധാനികൾ. ഉമാ ദേവിയുടെ വരികൾക്ക് ജി.വി പ്രകാശ് കുമാർ സം​ഗീതം പകർന്നിരിക്കുന്നു. നാടൻപാട്ട് ശൈലിയിലുള്ള ​ഗാനം ആലപിച്ചിരിക്കുന്നത് സിന്ദൂരി വിശാൽ. സാൻഡിയാണ് നൃത്തസംവിധാനം. ​മിടുക്കി മിടുക്കി എന്ന പേരിലാണ് ​ഗാനത്തിന്റെ മലയാളം പതിപ്പ് എത്തിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ.
കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് 'തങ്കലാന്‍'. സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് 'തങ്കലാ'ന്റെ പ്രമേയം.
ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 'തങ്കലാന്‍' തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കലാന്‍'. സംവിധായകനും തമിഴ് പ്രഭുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us