/sathyam/media/media_files/2ApQfUtibXETZZkzze2t.jpeg)
സ്ഥിരമായ തൊഴിലുടമയ്ക്ക് കീഴിൽ അല്ലാതെ അസംഘടിത മേഖലയിൽ പെയിൻറിംഗ് ജോലി ചെയ്യുന്ന സംസ്ഥാനത്തെ പെയിൻറിംഗ് തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കണമെന്നും തൊഴിലാളികൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി കെ .
രാജേഷ് ആവശ്യപ്പെട്ടു വൻകിട പെയിൻ്റ് നിർമ്മാതാക്കളുടെ പെയിൻറ് ഉപയോഗിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ പിടിപെടുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കമ്പനികൾ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പെയിൻറിങ് തൊഴിലാളി സംഘം ബിഎംഎസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ബി.എം എസ് ജില്ലാ പ്രസിഡണ്ട് സലീം തെന്നിലാപുരം അധ്യക്ഷത വഹിച്ചു.
ബി എം എസ് ജില്ലാ കമ്മിറ്റിയംഗം വി.മാധവൻ , കെ പി .ജയരാജൻ ,കെ കൃഷ്ണൻകുട്ടി ,പി ശശികുമാർ ബാബു തച്ചമ്പാറ എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.കെ.കൃഷ്ണൻകുട്ടി (പ്രസിഡൻ്റ്)ശശികുളക്കാട്,പ്രകാശൻ മുണ്ടൂർ, (വൈസ് പ്രസിഡൻറ്മാർ)സലീം തെന്നിലാപുരം (ജനറൽ സെക്രട്ടറി) ബാബു തച്ചംപാറ, ഹരിദാസ് വിയ്യകുർശ്ശി (ജോ: സെക്രട്ടറിമാർ) കെ.പി.ജയരാജൻ (ട്രഷർ )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us