1 മുതല്‍ 8 വരെ സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നിയമപരമായി അംഗീകരിച്ച നാടാണ് നമ്മുടേതെന്നും ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തുന്നത് ബാലപീഡനമെന്നും മന്ത്രി വി ശിവന്‍കുട്ടി

ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തുന്നത് ബാലപീഡനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

New Update
v sivankutty -2

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തുന്നത് ബാലപീഡനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ഇന്റര്‍വ്യൂ നടത്താന്‍ പാടില്ല. ഇത് ഒരു തരത്തിലുള്ള ബാലപീഡനമാണ്.


Advertisment

1 മുതല്‍ 8 വരെ (6 വയസ്സു മുതല്‍ 16 വയസ്സു വരെ) സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നിയമപരമായി അംഗീകരിച്ച നാടാണ് നമ്മുടേതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതികള്‍ സ്വീകരിക്കുന്നതിന് വേണ്ടി പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ്എസ്എല്‍സി പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്ലസ് വണ്‍ അഡ്മിഷന്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സ്വകാര്യ എഞ്ചിനീയറിംഗ്, മെഡിക്കല്‍, മറ്റു പ്രൊഫഷണല്‍ കോളേജുകളിലും ഫീസ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലായുള്ള തുകകള്‍ വാങ്ങാന്‍ സാധിക്കില്ല. ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടവും സംസ്ഥാനത്ത് അനുവദിക്കില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന,കേന്ദ്ര സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി വിശദീകരണം ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

Advertisment