New Update
/sathyam/media/media_files/lnvTwjFh6xSlFSIO2JQh.jpeg)
ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗാങ്‌സ്റ്റര്‍ സീരീസാണ് മിര്‍സാപൂര്‍. അധികാരസ്ഥാനത്തേക്കുള്ള പോരാട്ടവും കുടിപ്പകയും പ്രതികാരവുമാണ് സീരീസിന്റെ പ്രമേയം.2018 ലാണ് സീരീസിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം 2020 ല്‍ സീരീസിന്റെ രണ്ടാംഭാഗം പുറത്തിറങ്ങി. ജൂലൈ 5 നാണ് മൂന്നാംഭാഗം സ്ട്രീമിങ് ആരംഭിക്കുന്നത്.
Advertisment
ആമസോണ്‍ പ്രൈം ഒടുവില്‍ ഷോയുടെ റിലീസ് തീയതി വെളിപ്പെടുത്തി. ഗുര്‍മീത് സിംഗ്, ആനന്ദ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇതിനകം ജനപ്രിയമായ പരമ്പരയുടെ മൂന്നാംഭാഗമാണ് ഇക്കൊല്ലം എത്തുന്നത്. എക്‌സല്‍ എന്റര്‍ടെയ്‌മെന്റാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്. അലി ഫസല്‍, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി, വിജയ് വര്‍മ, ഇഷാ തല്‍വാര്‍ എന്നിവരാണ് 'മിര്‍സാപൂര്‍ 3' യില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us