/sathyam/media/media_files/xkk9WxfIxj5JA66Eab8f.jpg)
തിരുവനന്തപുരം:മൺസൂൺ ബംപർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ വൻ വർധന. ഇന്നലെയാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രണ്ടര ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. പത്ത് കോടി രൂപയാണ് സമ്മാനത്തുക.
കഴിഞ്ഞ വർത്തേക്കാൾ 2,54,160 ടിക്കറ്റുകളാണ് ഇക്കുറി അധികം വിറ്റത്. ഏജന്റുമാരുടെ കമ്മീഷൻ ഉൾപ്പെടെ 67.50 കോടി രൂപയാണ് ഇത്തവണത്തെ വിറ്റുവരവ്. 250 രൂപയാണ് ടിക്കറ്റിന്. കഴിഞ്ഞ വർഷം മൺസൂൺ ബമ്പർ ടിക്കറ്റുകൾ 30 ലക്ഷമാണ് അടിച്ചത്. ഇതിൽ 24,45,840 ടിക്കറ്റുകളാണ് ചെലവായത്. അഞ്ചര ലക്ഷത്തോളം ടിക്കറ്റുകൾ കഴിഞ്ഞ വർഷം ബാക്കിയായതിനാൽ ഇക്കുറി 27 ലക്ഷം ടിക്കറ്റുകളേ അടിച്ചുള്ളൂ. ഇതു മുഴുവൻ വിറ്റു.
നറുക്കെടുപ്പ് തീയതി അടുക്കുമ്പോഴാണ് വിൽപ്പന കൂടാറുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടത് വിൽപ്പനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ കനത്ത മഴയ്ക്കിടയിലും ടിക്കറ്റുകൾ തീർന്നു.