/sathyam/media/media_files/2XpqUYIVSWmDPd2nJYJM.jpeg)
പൂച്ചാക്കൽ ∙ തുടർച്ചയായ മഴയെത്തുടർന്ന് കൊതുകുശല്യം രൂക്ഷമായി.ചെറിയ കൊതുകുകളാണു കൂടുതലെന്ന് പ്രദേശവാസികൾ പറയുന്നു. പെയ്ത്തുവെള്ളക്കെട്ട്, മാലിന്യങ്ങൾ, പൊതുസ്ഥലത്ത് മാലിന്യം തള്ളൽ തുടങ്ങിയവയാണ് പ്രധാന കാരണം. പെയ്ത്തുവെള്ളം തോട്ടിലേക്കോ, കായലിലേക്കോ ഒഴുകിപ്പോകാതെ പലയിടത്തും കെട്ടിക്കിടക്കുകയാണ്. ഒഴുക്കില്ലാത്ത മാലിന്യത്തോടുകളും കായലുകളും ഓടകളും കുറ്റിക്കാടുകളുമെല്ലാം കൊതുകു വളർച്ചയ്ക്കു കാരണമാണെന്ന് അധികൃതർ പറയുന്നു.
എന്നാൽ കൊതുക് നീക്കത്തിനോ, പ്രതിരോധത്തിനോ പഞ്ചായത്തുകളോ, ആരോഗ്യവകുപ്പോ നേതൃത്വം കൊടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നില്ല. കൊതുകിന്റെ മുട്ടകളോ, ലാർവകളോ ഉറവിടത്തിൽ നശിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കൊതുകുജന്യ രോഗങ്ങൾ, വൈറൽ പനി തുടങ്ങിയവയുടെ ഭീതിയുമുണ്ട്. മഴക്കാലത്ത് ഈച്ചകൾ പതിവാണെങ്കിലും ഈച്ചകളുടെ പെരുകൽ കൂടുതലായുണ്ടെന്നും അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണെമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us