മിഡ് റേഞ്ച് സ്മാർട്ട്‍ഫോൺ മോട്ടോ ജി85 പുറത്തിറക്കി മോട്ടോറോള

പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് ചാർജ് എത്താന്‍ വേണ്ട സമയം 80 മിനുറ്റാണ്. സ്ലിം ലുക്കില്‍ വരുന്ന ഫോണിന് വലിയ ഭാരമില്ല. സോണി ലൈറ്റിയ 600 ക്യാമറ സെന്‍സറില്‍ വന്ന ആദ്യ ജി സിരീസാണിത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും അടങ്ങിയിരിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
54rt87

മോട്ടോറോള പുറത്തിറക്കിയ മിഡ് റേഞ്ച് സ്മാർട്ട്‍ഫോണാണ് മോട്ടോ ജി85. ഹാർഡ്‍വെയർ മുതല്‍ സോഫ്റ്റ്‍വെയർ വരെ പ്രീമിയം ഫീച്ചറുകളുള്ള ഫോണാണിത് എന്നതാണ് പ്രത്യേകത. 20,999 രൂപയ്ക്ക് മോട്ടോറോള പുറത്തിറക്കിയ ബേസിക് മോഡല്‍ ഇപ്പോള്‍ 16,999 രൂപയ്ക്ക് ലഭ്യമാണ്. ബാങ്ക് ഓഫറിലൂടെ 15,999 രൂപയ്ക്കും വാങ്ങാം. 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയില്‍ വരുന്ന ഫോണാണ് മോട്ടോ ജി85.

പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് ചാർജ് എത്താന്‍ വേണ്ട സമയം 80 മിനുറ്റാണ്. സ്ലിം ലുക്കില്‍ വരുന്ന ഫോണിന് വലിയ ഭാരമില്ല. സോണി ലൈറ്റിയ 600 ക്യാമറ സെന്‍സറില്‍ വന്ന ആദ്യ ജി സിരീസാണിത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും അടങ്ങിയിരിക്കുന്നു. 50 മെഗാപിക്സലിന്‍റെ പ്രധാന ക്യാമറയും എട്ട് മെഗാ പിക്സലിന്‍റെ അള്‍ട്രാ വൈഡ് ലെന്‍സും അടങ്ങുന്നതാണ് ഡുവല്‍ റീയർ ക്യാമറ സെറ്റപ്പ്. 6.7 ഇഞ്ചില്‍ വരുന്ന പിഒഎല്‍ഇഡി ഡിസ്പ്ലെയാണ് മറ്റൊരു ആകർഷണം.

സ്നാപ്ഡ്രാഗ് 6 ജെനറേഷന്‍ 3 ചിപ്സെറ്റില്‍ വരുന്ന ഫോണിന് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ലഭ്യം. മോട്ടോ ജി85 ഇപ്പോള്‍ 19 ശതമാനം വിലക്കിഴിവിലാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് വില്‍ക്കുന്നത്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നോണ്‍ ഇഎംഐ ട്രാന്‍സാക്ഷനുകള്‍ക്ക് വാങ്ങുന്നവർക്ക് 1000 രൂപ വരെ ഓഫറുണ്ട്.  മറ്റ് ബാങ്ക് ഓഫറുകളും ഇതിനൊപ്പമുണ്ട്. 20,999 രൂപയായിരുന്ന ഫോണിന്‍റെ 8 ജിബി, 128 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ വില ഇപ്പോള്‍ 16,999 രൂപ.

Advertisment