/sathyam/media/media_files/j9cr9FG7qJoFvpkucuSK.jpeg)
മോട്ടറോള റേസര്‍ 50 അള്‍ട്രയ്ക്കൊപ്പം ആഗോള വിപണിയില്‍ പുറത്തിറങ്ങിയ മോഡലാണ് മോട്ടോ റേസര്‍ 50. 400,000 ഫോൾഡുകൾ ചെയ്യാനാകുമെന്ന് മോട്ടറോള അവകാശപ്പെടുന്ന മോട്ടറോള റേസർ 50 ഫോൺ, ഐപിഎക്‌സ്8 അണ്ടർവാട്ടർ പ്രൊട്ടക്ഷനോടെയാണ് വരുന്നത്. ഷാർപ് ക്ലാരിറ്റിക്കായി തൽക്ഷണ ഓൾ പിക്സൽ ഫോക്കസ് ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രത്യേകത.
ആന്‍ഡ്രോയ്ഡ് 14, ഡുവല്‍ സിം, ഔട്ടര്‍ യൂണിറ്റില്‍ 50 എംപി പ്രധാന ക്യാമറ, 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍, ഉള്ളില്‍ സെല്‍ഫിക്കും വീഡിയോ ചാറ്റിനുമായി 32 എംപി ക്യാമറ, 5ജി, സൈഡ് മൗണ്ടസ് ഫിംഗര്‍ പ്രീന്‍ സെന്‍സര്‍, ഫേസ് അണ്‍ലോക്ക്, ഇരട്ട ഡോള്‍ബി അറ്റ്‌മോസ് സ്റ്റീരിയോ, 4,200 എംഎഎച്ച് ബാറ്ററി, 33 വാട്ട്സ് വയേര്‍ഡ് ചാര്‍ജര്‍, 15 വാട്ട്‌സ് വയര്‍ലസ് ചാര്‍ജര്‍ തുടങ്ങിയവ സവിശേഷതകളാണ്.
8 ജിബി റാം + 256 ജിബി ബിൽറ്റ് ഇൻ സ്റ്റോറേജുള്ള പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7300 എക്‌സ് പ്രോസസർ സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 50. പ്രീമിയം വീഗൻ ലെതർ ഫിനിഷിലും 3 പാന്‍റോൺ ക്യൂറേറ്റഡ് നിറങ്ങളായ കൊയാള ഗ്രേ, ബീച്ച് സാൻഡ്, സ്‌പിരിറ്സ് ഓറഞ്ച് എന്നിവയിലും റേസർ 50 ലഭ്യമാണ്.
ആമസോണിലും റീട്ടെയിൽ സ്റ്റോറുകളിലും മോട്ടറോള റേസർ 50 മുൻകൂട്ടി ബുക്ക് ചെയ്യാം. 64,999 രൂപയാണ് മോട്ടോറോള റേസർ 50യുടെ ലോഞ്ച് വില. ആമസോൺ, മോട്ടറോള.ഇൻ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ 49,999 രൂപയ്ക്ക് സെപ്റ്റംബർ 20 മുതൽ മോട്ടോറോള റേസർ 50 വിൽപ്പനയ്‌ക്കെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us