ടിടിഇ കെ വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. 'എന്റെ നല്ല നിലാവുള്ള രാത്രിയില്‍ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്ത വ്യക്തിയാണ് വിനോദ്. വാര്‍ത്ത കണ്ടിട്ട് ഞാന്‍ ഷോക്കായി നില്‍ക്കുകയാണ്. ഒരു മാസം മുന്‍പും ടിക്കറ്റിന്റെ കാര്യത്തിനായി വിനോദിനെ വിളിച്ച് സംസാരിച്ചതാണ്.
ഇനിയൊരു സിനിമ വരുകയാണെങ്കില്‍ അവസരം തരണമെന്ന് പറഞ്ഞിരുന്നു. ഈ വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്. ഒരുപാട് സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നല്ല നിലാവുള്ള രാത്രിയിലും നല്ല വേഷം ചെയ്തിട്ടുണ്ട്. ഇത്രയും ദാരുണമായൊരു സംഭവം കണ്ട് ഞാനും ഞെട്ടിയിരിക്കുകയാണ്.'-സാന്ദ്ര പറഞ്ഞു.
സ്ലീപ്പർ കോച്ചായ എസ് 11 ലായിരുന്നു ടിക്കറ്റില്ലാതെ രജനീകാന്ത് യാത്ര ചെയ്തത്. ഇത് ചോദ്യം ചെയ്ത വിനോദുമായി രജനീകാന്ത് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതിനിടയിൽ വിനോദിനെ രജനീകാന്ത് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ച് വീണ വിനോദിന്‍റെ തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.