പാന്‍ ഇന്ത്യന്‍ ചിത്രം '45 'ന്റെ ഫസ്റ്റ്‌ലുക്ക് ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സമീപകാല മലയാള ചിത്രങ്ങളായ ടര്‍ബോ എന്നിവയിലൂടെ ജനപ്രിയനായ രാജ് ബി ഷെട്ടി ഈ പുതിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ആകര്‍ഷിക്കാനൊരുങ്ങുകയാണ്.

author-image
മൂവി ഡസ്ക്
New Update
dtyghjhgfdfghjk

രാജ് ബി ഷെട്ടി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം '45 ' ന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് ടീസര്‍ റിലീസ് ചെയ്തത്. ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലില്‍ കന്നഡ, മലയാളം ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സമീപകാല മലയാള ചിത്രങ്ങളായ ടര്‍ബോ എന്നിവയിലൂടെ ജനപ്രിയനായ രാജ് ബി ഷെട്ടി ഈ പുതിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ആകര്‍ഷിക്കാനൊരുങ്ങുകയാണ്.

Advertisment

കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് '45' റിലീസിനൊരുങ്ങുന്നത്. രാജ് ബി ഷെട്ടിക്കൊപ്പം കന്നഡ സൂപ്പര്‍താരങ്ങളായ ശിവരാജ് കുമാര്‍, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അര്‍ജുന്‍ ജന്യയാണ്. 150-ലധികം കന്നഡ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് പേരുകേട്ട അര്‍ജുന്‍ ജന്യ, ഇപ്പോള്‍ ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ സംവിധാനവും ഏറ്റെടുത്തിരിക്കുകയാണ്.

ദേശീയ പുരസ്‌കാരം നേടിയ സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം രമേശ് റെഡ്ഡി നിര്‍മ്മിക്കുന്ന '45' ഒരു ദൃശ്യാത്ഭുതമായാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ 40 ശതമാനത്തോളം ഹോളിവുഡ് വി എഫ്എക്‌സ് സ്റ്റുഡിയോയില്‍ ആണ് തയ്യാറാവുന്നത്. പ്രാദേശിക പ്രതിഭകളുടെയും അന്താരാഷ്ട്ര വൈദഗ്ധ്യത്തിന്റെയും ഈ സംയോജനം ഒരു ഗംഭീര സിനിമ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. രാജ് ബി ഷെട്ടിയുടെ ലുക്കിനൊപ്പം ചിത്രത്തിന്റെ തീവ്രമായ കഥാസന്ദര്‍ഭത്തെക്കുറിച്ചുള്ള ആദ്യ കാഴ്ചയാണ് ഫസ്റ്റ് ലുക്ക് ടീസര്‍ നല്‍കുന്നത്. അസാധാരണമായ താരനിര, അതിശയകരമായ ദൃശ്യങ്ങള്‍, അര്‍ജുന്‍ ജന്യയുടെ സംവിധായക അരങ്ങേറ്റം എന്നിവയിലൂടെ '45' ഇന്ത്യന്‍ സിനിമയില്‍ വമ്പന്‍ സ്വാധീനം ചെലുത്താനാണ് ഒരുങ്ങുന്നത്. പിആര്‍ഒ- ശബരി.

Advertisment