ഫഹദ് ഫാസിൽ നായകനായെത്തിയ 'ആവേശം' ഒടിടിയിലേയ്ക്ക്

തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. മേയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

author-image
മൂവി ഡസ്ക്
New Update
rtyuiytryuio

ഹദ് ഫാസിൽ നായകനായെത്തിയ 'ആവേശം' ഒടിടിയിലേയ്ക്ക്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. മേയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

Advertisment

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 150 കോടിയോളം ആ​ഗോള കളക്ഷൻ നേടിക്കൊണ്ട് കുതിക്കുകയാണ് ചിത്രം.

movie-avesham-ott-release
Advertisment