ദുൽഖർ സൽമാൻ ചിത്രം 'ലക്കി ഭാസ്‌കർ' 31-ന് റിലീസിനെത്തുന്നു

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കര്‍ പ്രദര്‍ശനത്തിനെത്തുക. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സിതാര എന്റെര്‍റ്റൈന്മെന്റ്സാണ്.

author-image
മൂവി ഡസ്ക്
New Update
sdftyuiop[

കഴിഞ്ഞ വര്‍ഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം പുതിയ ചിത്രവുമായി ദുല്‍ഖര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. ഒക്ടോബര്‍ 31-നാണ് ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ റിലീസ് ചെയ്യുന്നത്.

Advertisment

റിലീസ് ചെയ്ത സമയത്ത് ഏറെ നെഗറ്റീവ് കമന്റുകള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത. ലക്കി ഭാസ്‌കറുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷയേറുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കര്‍ പ്രദര്‍ശനത്തിനെത്തുക. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സിതാര എന്റെര്‍റ്റൈന്മെന്റ്സാണ്. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്നത്. മീനാക്ഷി ചൗധരിയാണ് നായിക.

ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്റെ നേതൃത്വത്തില്‍ ഒരുക്കിയ വമ്പന്‍ സെറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനോടകംതന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ലക്കി ഭാസ്‌കര്‍ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിങ് നവീന്‍ നൂലി. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ലക്കി ഭാസ്‌കര്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്. പിആര്‍ഒ- ശബരി.

Advertisment