Advertisment

ഗ്യാങ്സ്റ്റർ ചിത്രം, 'മാലിക്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

'മാലിക്കിൻ്റെ ലോകത്തേക്ക് സ്വാഗതം. ഷൂട്ടിംഗ് ആരംഭിച്ചു'- എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് രാജ്കുമാർ റാവു കുറിച്ചിരിക്കുന്നത്. ​​ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായാണ് മാലിക് പ്രേക്ഷകരിലേക്കെത്തുക.

author-image
മൂവി ഡസ്ക്
New Update
e4567uikjytr456

നടൻ രാജ്കുമാർ റാവു നായകനായെത്തുന്ന പുതിയ ചിത്രമാണ് മാലിക്. പൊലീസ് വാഹനത്തിന് മുകളിൽ കയറി തോക്ക് പിടിച്ച് നിൽക്കുന്ന രാജ്കുമാർ റാവുവിനെയാണ് പോസ്റ്ററിൽ കാണാനാവുക.താരത്തിന്റെ 40-ാം ജന്മദിനമായ ഇന്ന് മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

Advertisment

അടുത്ത ബോക്സോഫീസ് ​ഹിറ്റ് എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. 'മാലിക്കിൻ്റെ ലോകത്തേക്ക് സ്വാഗതം. ഷൂട്ടിംഗ് ആരംഭിച്ചു'- എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് രാജ്കുമാർ റാവു കുറിച്ചിരിക്കുന്നത്. ​​ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായാണ് മാലിക് പ്രേക്ഷകരിലേക്കെത്തുക.

ഇത് ആദ്യമായാണ് ഇത്തരമൊരു സിനിമയിൽ താരം അഭിനയിക്കുന്നത്. പുൽകിത സംവിധാനം ചെയ്യുന്ന ചിത്രം ടിപ്‌സ് ഫിലിംസ്, നോർത്തേൺ ലൈറ്റ്‌സ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രദ്ധ കപൂർ നായികയായെത്തിയ ഹൊറർ കോമഡി ചിത്രം സ്ത്രീ 2 ആണ് രാജ്കുമാർ റാവുവിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Advertisment