'സൂര്യാസ് സാറ്റർഡേ' ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഡിവിവി എന്റർടൈൻമെന്റ് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹൈദരാബാദിലെ സുദർശൻ 35 എംഎം തിയേറ്ററിലാണ് ട്രെയ്ലർ ലോഞ്ച് ചടങ്ങ് നടന്നത്.

author-image
മൂവി ഡസ്ക്
New Update
rtyuikjhgtrt67yuiuyt

തെലുങ്ക് സൂപ്പർ താരം നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്ത ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹൻ, വില്ലനായി അഭിനയിച്ചിരിക്കുന്നത് എസ് ജെ സൂര്യ എന്നിവരാണ്. ഡിവിവി എന്റർടൈൻമെന്റ് നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹൈദരാബാദിലെ സുദർശൻ 35 എംഎം തിയേറ്ററിലാണ് ട്രെയ്ലർ ലോഞ്ച് ചടങ്ങ് നടന്നത്.

Advertisment

ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന എസ് ജെ സൂര്യയുടെ ഒരു സ്പെഷ്യൽ വീഡിയോ നേരത്തെ പുറത്ത് വിട്ടിരുന്നു. സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ സൂര്യാസ് സാറ്റർഡേ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ ചിത്രം ഓഗസ്റ്റ് 29- ന് റിലീസ് ചെയ്യും. ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാർ ആണ്.

ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്. പിആർഒ ശബരി.

Advertisment