ഉള്ളൊഴുക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഉർവശിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഏറെ നിഗൂഢതകൾ ഉണർത്തുന്ന ടീസർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ ടീസറിനും പ്രൊമോ വീഡിയോയ്ക്കും ലഭിച്ചത്.

author-image
മൂവി ഡസ്ക്
New Update
wertyuiopoiuyt

ഉർവശിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഏറെ നിഗൂഢതകൾ ഉണർത്തുന്ന ടീസർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്റെ ടീസറിനും പ്രൊമോ വീഡിയോയ്ക്കും ലഭിച്ചത്. അലൻസിയർ, പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്. ജൂൺ 21-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

Advertisment

2018-ൽ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടന്ന 'സിനിസ്ഥാൻ ഇന്ത്യ' തിരക്കഥ മത്സരത്തിൽ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ 'ഉള്ളൊഴുക്ക് എന്ന സിനിമയാകുന്നത്. ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ആമിർ ഖാന്റെ നിർമ്മാണത്തിൽ ഈയടുത്ത് പുറത്തിറങ്ങിയ ബിപ്ലവ് ഗോസ്വാമിയുടെ 'ലാപതാ ലേഡീസ്' എന്ന തിരക്കഥയ്ക്കായിരുന്നു. ക്രിസ്റ്റോ ടോമിയ്ക്ക് കാമുകി എന്ന ഹ്രസ്വചിത്രത്തിന് അറുപത്തിമൂന്നാമത് ദേശീയ അവാർഡ്‌സിൽ നോൺ-ഫീച്ചർ സെക്ഷനിൽ മികച്ച സംവിധായകനുള്ള സ്വർണ്ണകമല പുരസ്കാരവും, കന്യക എന്ന ഷോർട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാർഡ്‌സിൽ നോൺ-ഫീച്ചർ സെക്ഷനിൽ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു. സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർഥി കൂടിയാണ് ക്രിസ്റ്റോ ടോമി.

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസർ: പാഷാൻ ജൽ, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, VFX: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വർക്ക്സ് കൊച്ചി, വിഷ്വൽ പ്രൊമോഷൻസ്: അപ്പു എൻ ഭട്ടതിരി, പിആർഒ: ആതിര ദിൽജിത്ത്

movie-ullozhukku-release-date-announced
Advertisment