'തലവൻ' റിലീസ് ചെയ്ത് മൂന്ന് ദിവസത്തെ കളക്ഷൻ കണക്കുകൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

തലവൻ റിലീസ് ചെയ്ത് മൂന്ന് ദിവസത്തെ കളക്ഷൻ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് വെബ്സൈറ്റ് ആയ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 4.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യ ​ഗ്രോസ് കളക്ഷൻ 3.25 കോടിയാണ്. ഓവർസീസ്‍ കളക്ഷൻ 1.5 കോടിയും. 

author-image
മൂവി ഡസ്ക്
New Update
ertyuioiuytretyuio

മികച്ച മൗത്ത് പബ്ലിസിറ്റി നേടി പ്രദർശനം തുടർന്ന് 'തലവൻ'. ആസിഫ് അലിയും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിസ് ജോയ് ആണ്. സിനിമ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ഇതുവരെ ചിത്രം നേടിയ കണക്കുകൾ പുറത്തുവരികയാണ്. 

Advertisment

തലവൻ റിലീസ് ചെയ്ത് മൂന്ന് ദിവസത്തെ കളക്ഷൻ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് വെബ്സൈറ്റ് ആയ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 4.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യ ​ഗ്രോസ് കളക്ഷൻ 3.25 കോടിയാണ്. ഓവർസീസ്‍ കളക്ഷൻ 1.5 കോടിയും. 

മെയ് 24ന് ആയിരുന്നു തലവൻ റിലീസ് ചെയ്തത്.  രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. 

ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

movies-thalavan-box-office-collection
Advertisment