മോസില്ല ഫയർഫോക്സ് ബ്രൗസറിലെ ഗുരുതരമായ സുരക്ഷാപ്പിഴവ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാപ്പിഴവ് ഒഴിവാക്കാനായി ബ്രൗസർ ഉടനടി അപ്ഡേറ്റ് ചെയ്യണമെന്നും വിദഗ്ദർ പറയുന്നു. മോസില്ല ഫയർഫോക്സ്, തണ്ടർ ബേർഡ് എന്നിവയുടെ പ്രത്യേക പതിപ്പുകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഏറ്റവും പുതിയ ഫയർഫോക്സ് അല്ലെങ്കിൽ തണ്ടർ ബേർഡ് പതിപ്പുകൾ പ്രവർത്തിപ്പിക്കുകയാണെങ്കിൽ ഉപകരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. ഇതിനായി മോസില്ല ഫയർഫോക്സ്, തണ്ടർ ബേർഡ് എന്നിവയിലെ അപ്‌ഡേറ്റുകൾ പരിശോധിക്കുക. ബിൽറ്റ് ഇൻ സുരക്ഷാ സവിശേഷതകൾ മറികടക്കാൻ ആക്രമണകാരികൾക്ക് കഴിയുമെന്നും അതിനെയാണ് സൂക്ഷിക്കേണ്ടതെന്നും മുന്നറിയിപ്പിലുണ്ട്.
സോഫ്റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ സെർട്ട് ഇന്‍ ഉപദേശിക്കുന്നു. പരിശോധിക്കുന്നതിനായി മോസില്ല ഫയർഫോക്സിലോ തണ്ടർ ബേർഡിലോ മെനു തുറക്കുക. ഹെൽപ്പ് വിഭാഗത്തിലേക്ക് പോകുക. ഫയർഫോക്സിനെ കുറിച്ച് അല്ലെങ്കിൽ തണ്ടർ ബേർഡിനെ കുറിച്ചുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ലഭ്യമായ അപ്‌ഡേറ്റുകൾ പരിശോധിച്ച് അവ സ്വയമേവ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുക. ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശങ്ങൾ പാലിക്കുക.