/sathyam/media/media_files/eSWd2TRjGDAE7k0RWmAQ.jpeg)
മിസ്റ്റർ ബച്ചന്‍ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. ഷോ റീല്‍ എന്ന പേരിലാണ് ടീസര്‍ ഇറക്കിയിരിക്കുന്നത്. തെലുങ്കില്‍ മാസ് മഹാരാജ എന്ന് വിളിക്കുന്ന രവി തേജയാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ ബോർസ് ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.
അനീതിക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടം തന്നെയാണ് 70കളുടെ പാശ്ചതലത്തില്‍ ചിത്രത്തില്‍ പറയുന്നത്. ജഗപതി ബാബു അടക്കം വലിയൊരു താര നിര ചിത്രത്തിലുണ്ട്. ഹിന്ദി ചിത്രം റെയ്ഡിന്‍റെ റീമേക്കാണ് ചിത്രം എന്നാണ് നേരത്തെ കേട്ടിരുന്നത്. ചിത്രത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ സംവിധായകന്‍ വരുത്തിയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മിക്കി ജെ മേയറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. അടുത്ത മാസം ചിത്രം റിലീസാകും എന്നാണ് വിവരം. ഈഗിള്‍ ആയിരുന്നു രവിതേജ അഭിനയിച്ച അവസാനത്തെ ചിത്രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us