പാലക്കാട് ജനതയോട് ശ്രീ.ഷാഫി പറമ്പിൽ മാപ്പ് പറയണം

എംഎൽഎ ഫണ്ട് നൽകാമെന്ന് മോഹന വാഗ്ദാനത്തിൽ നഗരസഭ അധികാരികളെ പറഞ്ഞു പറ്റിക്കുകയായിരുന്നു. ഈ പണികൾ പൂർത്തീകരിക്കാനായിട്ടുള്ള ഫണ്ട് എവിടുന്ന് കണ്ടെത്തും എന്ന് ശ്രീ.ഷാഫി പറമ്പിൽ വ്യക്തമാക്കേണ്ടതാണ്.

New Update
dtyuiopoiuytrtyuio

2011മുതൽ 2024 വരെ നീണ്ട 13 വർഷക്കാലം പാലക്കാട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച ശ്രീ.ഷാഫി പറമ്പിൽ പാലക്കാട് ജനതയെ വഞ്ചിക്കുകയായിരുന്നു എന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ശ്രീ.ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു. 

Advertisment

2015 ൽ ആരംഭിച്ച മോയൻസ് സ്കൂൾ ഡിജിറ്റലൈസേഷൻ പദ്ധതി 9 വർഷങ്ങൾക്ക് ശേഷവും എങ്ങും എത്താത്ത സ്ഥിതിയാണ്. അക്കാലത്ത് പഠിച്ച വിദ്യാർത്ഥിനികളിൽ പലരും വിവാഹം കഴിഞ്ഞ് അവരുടെ മക്കൾ അതേ സ്കൂളിൽ പഠിക്കാനായി എത്തുമ്പോഴും പദ്ധതി പൂർത്തീകരിക്കാത്തത് ശ്രീ.ഷാഫി പറമ്പിലിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ചയാണ്. 

 പാലക്കാട് നഗരസഭയുടെ ഉടമസ്ഥയിലുള്ള ടൗൺഹാളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. എംഎൽഎ ഫണ്ട് നൽകാമെന്ന് മോഹന വാഗ്ദാനത്തിൽ നഗരസഭ അധികാരികളെ പറഞ്ഞു പറ്റിക്കുകയായിരുന്നു. ഈ പണികൾ പൂർത്തീകരിക്കാനായിട്ടുള്ള ഫണ്ട് എവിടുന്ന് കണ്ടെത്തും എന്ന് ശ്രീ.ഷാഫി പറമ്പിൽ വ്യക്തമാക്കേണ്ടതാണ്. കെഎസ്ആർടിസി ബസ്റ്റാൻഡ് പണി പോലും പൂർത്തീകരിക്കുവാൻ ഏകദേശം 10 വർഷം എടുത്തു. പാലക്കാട് മെഡിക്കൽ കോളേജിലെ സ്ഥിതി ദയനീയമാണ്. അവിടെ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഭാവി  തുലാസിലാണ്. ഒട്ടനവധി വർഷം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തിക്കാൻ സാധിക്കാത്തത് എംഎൽഎയുടെ വീഴ്ചയാണ്. 

13 വർഷം പാലക്കാട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച എംഎൽഎയുടെ സംഭാവന എന്തായിരുന്നു എന്ന് അദ്ദേഹം സ്വയം വിലയിരുത്തേണ്ടതും മണ്ഡലത്തിലെ സമ്മതിദായികരോട് മാപ്പ് പറയേണ്ടതുമാണെന്ന് ശ്രീ.കൃഷ്ണദാസ് പ്രസ്താവനയിലൂടെ അറിയിച്ചു.

Mr. Shafi should apologize to the people of Palakkad
Advertisment