Advertisment

നവാഗതനായ മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത 'അഞ്ചാം വേദം' ചർച്ചയാകുന്നു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെ ദുരൂഹതകൾ നിറഞ്ഞ മൾട്ടി ജോണർ പൊളിറ്റിക്കൽ ത്രില്ലർ കഥയാണ് ചിത്രം പറയുന്നത്.

author-image
മൂവി ഡസ്ക്
New Update
ertyuiuytrety

നവാഗതനായ മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത 'അഞ്ചാം വേദം' ചർച്ചയാകുന്നു. ഏപ്രിൽ 26-ന് തിയേറ്ററിലെത്തിയ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധനേടുന്നുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെ ദുരൂഹതകൾ നിറഞ്ഞ മൾട്ടി ജോണർ പൊളിറ്റിക്കൽ ത്രില്ലർ കഥയാണ് ചിത്രം പറയുന്നത്.

പുതുമുഖം വിഹാൻ വിഷ്ണു നായകനായ സത്താറിനെ അവതരിപ്പിക്കുന്നു. നയൻതാരയുടെ അറം എന്ന ചിത്രത്തിലൂടെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയാണ് നായികയായ സാഹിബയെ അവതരിപ്പിക്കുന്നത്. ടി എം പ്രൊഡക്ഷൻസിൻറെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാഗർ അയ്യപ്പനാണ് ചായാഗ്രഹണം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്.

ടി. എം. പ്രൊഡക്ഷൻറെ ബാനറിൽ ഹബീബ് അബൂബക്കർ നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്. ഡി. ഒ. പി: സാഗർ അയ്യപ്പൻ, എഡിറ്റിംഗ്: ഹരി രാജ ഗൃഹ. കഥ, സംവിധാനം: മുജീബ് ടി. മുഹമ്മദ്. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങൾക്ക് ജോജി തോമസ് സംഗീതം പകർന്നിരിക്കുന്നു. കെ. എസ്. ചിത്ര, മുരുകൻ കാട്ടാക്കട, സിയാഉൽ ഹക്ക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. പശ്ചാത്തല സംഗീതം: വിഷ്ണു വി ദിവാകർ.

mujeeb-muhammad-movie-anjaam-vedham
Advertisment