മുഝേ പാലേ ഐറ്റം സോങ്ങിൻ്റെ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

തിയറ്ററുകളിൽ പ്രേക്ഷകർക്ക് ആഘോഷത്തിൻ്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച ചിത്രത്തിലെ മുഝേ പാലേ എന്ന ഐറ്റം സോങ്ങിൻ്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങി യിരിക്കുകയാണ്. സാം സി എസ് ഈണമിട്ട ഗാനത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സായ് ആനന്ദാണ്.

author-image
മൂവി ഡസ്ക്
New Update
setykil;kkfdghjkljhgfghjk

ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി വിജയകരമായ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.

Advertisment

തിയറ്ററുകളിൽ പ്രേക്ഷകർക്ക് ആഘോഷത്തിൻ്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച ചിത്രത്തിലെ മുഝേ പാലേ എന്ന ഐറ്റം സോങ്ങിൻ്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങി യിരിക്കുകയാണ്. സാം സി എസ് ഈണമിട്ട ഗാനത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സായ് ആനന്ദാണ്. പവിത്ര ചാരി, സർഥക് കല്യാണി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അലൻ അലക്സാണ്ടർ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ദിലീപ് ചിത്രത്തിൽ തകർത്ത് അഭിനയിച്ചപ്പോൾ താര ജാനകിയായി തമന്നയും മികച്ച അഭിനയം പങ്ക് വെച്ചിട്ടുണ്ട്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ധിഖ്, മംമ്ത മോഹൻദാസ്, സിദ്ധിഖ്, ഗണേഷ് കുമാർ എന്നിങ്ങനെ ഓരോരുത്തരും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പൂർണമായും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയാണ് ബാന്ദ്ര.

mujhe-paale-bandra-video-song-dileep-tamannaah
Advertisment